ഗുരുവായൂരപ്പന് ആദ്യ കൊയ്ത്തിന്റെ നെല്ല് സമർപ്പിക്കും; ചൊവ്വാഴ്ച ഇല്ലംനിറ

AUGUST 17, 2026, 4:24 AM

തൃശൂർ: കാർഷിക സമൃദ്ധിയുടെ പ്രതീകമായ ഇല്ലംനിറ ചടങ്ങിനായി ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാണ് ഇത്തവണത്തെ ഇല്ലംനിറ ചടങ്ങുകൾ നടക്കുക. ആദ്യ കൊയ്ത്തിൽ ലഭിച്ച നെല്ല് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതിനുള്ള കതിര്‍ക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ചു.

അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിര്‍ക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപം എത്തിച്ചത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ എന്നിവർ ചേർന്ന് കതിര്‍ക്കറ്റകൾ ഏറ്റുവാങ്ങി. അഴീക്കൽ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ എ.വി. പ്രശാന്ത്, സി.എസ്.ഒ മോഹൻകുമാർ, ജീവനക്കാർ, ഭക്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇല്ലംനിറയ്ക്ക് പിന്നാലെ ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ തൃപ്പുത്തരി ചടങ്ങ് നടക്കുക.

vachakam
vachakam
vachakam

തൃപ്പുത്തരി ദിനത്തിൽ ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. പായസത്തിനായി 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam