മേജർ സോക്കർ ലീഗിൽ ഇന്റർ മിയാമിക്ക് കനത്ത തിരിച്ചടി. ഈസ്‌റ്റേൺ കോൺഫറൻസ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ നാഷ്‌വില്ലെ എഫ്‌സിയോട് ഒന്നിനെതിരz നാലുഗോളുകൾക്കാണ് മിയാമി അടിയറവ് പറഞ്ഞത്.
സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ പെനാൽറ്റി പാഴാക്കുകയും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്ത മത്സരം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
കോൺഫറൻസിലെ കിരീടപോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ലൂയിസ് സുവാരസ്, കാസമിറോ, റോഡ്രിഗോ ഡി പോൾ തുടങ്ങിയ വൻതാരനിരയുമായാണ് മിയാമി കളത്തിലിറങ്ങിയത്. എന്നാൽ മത്സരത്തിന്റെ തുടക്കം മുതൽ നാഷ്‌വില്ലെ മികച്ച മുന്നേറ്റങ്ങൾ നടത്തി. 17-ാം മിനിറ്റിൽ ആൻഡി നാജറിലൂടെ ആതിഥേയർ ആദ്യ ഗോൾ നേടി മിയാമിയെ ഞെട്ടിച്ചു.
സമനിലയ്ക്കായി പൊരുതിയ മിയാമിക്ക് 23-ാം മിനിറ്റിൽ സുവർണാവസരമെത്തി. ടീമിന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത നായകൻ ലയണൽ മെസ്സിയുടെ കിക്ക് നാഷ്‌വില്ലെ ഗോളി ബ്രയാൻ ഷ്വാകെ തട്ടിയകറ്റി. കരിയറിലെ നിർണായകമായ മറ്റൊരു പെനാൽറ്റി കൂടി നഷ്ടപ്പെടുത്തിയ മെസ്സിയുടെ നിരാശ ആരാധകരെയും സങ്കടത്തിലാഴ്ത്തി. എങ്കിലും ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ മെസ്സിയുടെ പാസിൽ നിന്ന് ടെലാസ്‌കോ സെഗോവിയ മിയാമിക്കായി സമനില ഗോൾ നേടി.
എന്നാൽ രണ്ടാം പകുതിയിൽ കളി പൂർണ്ണമായും നാഷ്‌വില്ലെയുടെ വരുതിയിലായി. 49-ാം മിനിറ്റിലും 63-ാം മിനിറ്റിലും ഹാനി മുക്താറും, 56-ാം മിനിറ്റിൽ സാം സുറിഡ്ജും മിയാമി വല കുലുക്കിയതോടെ നാഷ്‌വില്ലെ വിജയം ഉറപ്പിച്ചു. മത്സരത്തിനിടയിൽ റഫറിയുടെ ഒരു തീരുമാനത്തിനെതിരെ രംഗത്തെത്തിയ മെസ്സിക്ക് 59-ാം മിനിറ്റിൽ മഞ്ഞക്കാർഡ് ലഭിച്ചു.
ഫൗൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് റഫറിക്ക് നേരെ പരിഹാസ്യരായി കൈയടിച്ച അർജന്റീന നായകന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചതും മിയാമിയുടെ ദുർവിധിയുടെ ആഴം കൂട്ടി. ഈ വിജയത്തോടെ നാഷ്‌വില്ലെ ലീഗിൽ കൂടുതൽ ലീഡ് ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
