'ഡിജിപിയെ എന്നല്ല ഒരുദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

AUGUST 18, 2026, 8:48 AM

തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്.മന്ത്രിസഭാ യോ​ഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് വിമർശനവുമായി അദ്ദേഹം രംഗത്തുവന്നത്.

ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എസ്എഫ്ഐയുടെ സമരത്തിന് പിന്നാലെ, കാലടി വിസി സിസ തോമസിന്റെ പരാതിക്ക് പിന്നാലെയാണ് ​ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam