ട്രംപിന്റെ ഉപാധി നിരാകരിച്ച് ഇറാന്‍; ആണവ കാര്യങ്ങളില്‍ പുരോഗതിയുണ്ടെങ്കില്‍ മാത്രം ഉപരോധമെന്ന് അമേരിക്ക

SEPTEMBER 28, 2026, 1:04 PM

വാഷിംഗ്ടണ്‍: അന്തിമ ധാരണയിലെത്തണമെങ്കില്‍ ആണവ വിഷയത്തില്‍ ഇറാന്‍ വ്യക്തമായ പുരോഗതി പ്രകടിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സാധ്യമായാല്‍ മാത്രം ഇറാനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കാനും അമേരിക്ക തയ്യാറാകും. ഇരു രാജ്യങ്ങളെയും വീണ്ടും ചര്‍ച്ചാ മേശയിലെത്തിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെയാണ് നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

നേരത്തെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദ്ദേശം ട്രംപ് തള്ളിയിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രപരമായ നീക്കമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വിമര്‍ശിച്ചു.

ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള കരാറല്ലെന്നും, ഒരു വര്‍ഷം മുമ്പ് അംഗീകരിക്കാമായിരുന്ന വ്യവസ്ഥകളാണ് അവര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എങ്കിലും മധ്യസ്ഥര്‍ മുഖേനയുള്ള നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഈ ആഴ്ച കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരാണ് യു.എസ് ഭാഗത്തുനിന്നുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ആണവ കാര്യങ്ങളില്‍ വഴക്കം കാണിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഇരുഭാഗത്തും വാഗ്ദാനങ്ങള്‍ നടപ്പിലാക്കേണ്ട സമയക്രമത്തെച്ചൊല്ലി ധാരണയിലത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിലെ ധാരണാപത്രം ലംഘിച്ച് ഇറാന്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവമുള്ളതിനാല്‍, ഇറാന്റെ പുതിയ വാഗ്ദാനങ്ങളെ വലിയ സംശയത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.

English summary

U.S. President Donald Trump is open to offering Iran sanctions relief and releasing frozen funds as part of a final deal, but only if Tehran demonstrates "concrete progress" on nuclear issues. While both sides are engaged in constructive discussions through mediators, Washington remains skeptical of Iran's intentions after Trump rejected its latest proposal to reopen the Strait of Hormuz for requiring upfront concessions. Led by a high-level team including Vice President JD Vance and Secretary of State Marco Rubio, the U.S. expects further negotiations this week, though key sticking points remain over the timing of commitments and mistrust following recent maritime incidents.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam