ടെക്‌സാസ്: വ്യോമയാന ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച അടുത്ത തലമുറ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് ഭൂമിയുടെ ഓര്‍ബിറ്റില്‍ കന്നി അരങ്ങേറ്റം കുറിച്ചു. വിക്ഷേപണത്തിനിടെ നേരിട്ട സാങ്കേതിക തടസ്സങ്ങളെയും അപ്രതീക്ഷിത എന്‍ജിന്‍ തകരാറിനെയും മറികടന്നാണ് പേടകം ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്.
മെക്‌സിക്കന്‍ ഉള്‍ക്കടലിന് സമീപമുള്ള ബ്രൗണ്‍സ്വില്ലിലെ സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് 40 നിലകളോളം ഉയരമുള്ള ഈ ഭീമന്‍ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. സൂപ്പര്‍ ഹെവി ബൂസ്റ്ററും പ്രധാന സ്റ്റാര്‍ഷിപ്പ് പേടകവും അടങ്ങുന്ന, മനുഷ്യരഹിതമായ ഈ റോക്കറ്റിന്റെ 2023 ന് ശേഷമുള്ള പതിനാലാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഒരു എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചുവെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് സ്റ്റാര്‍ഷിപ്പ് ഭ്രമണപഥത്തിലെത്തുകയും പുതിയ തലമുറയില്‍പ്പെട്ട ആദ്യ ബാച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 10 മണിക്കൂര്‍ നീണ്ടുനില്‍ക്കേണ്ടിയിരുന്ന ദൗത്യം മൂന്ന് മണിക്കൂറായി ചുരുക്കുകയാണുണ്ടായത്. തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രത്തില്‍ നിയന്ത്രിതമായ രീതിയിലാണ് പേടകം ലാന്‍ഡ് ചെയ്തത്.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ സാധ്യമായ ബഹിരാകാശ പേടകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ഷിപ്പിനെ ഈ വര്‍ഷം അവസാനത്തോടെ ദൈനംദിന ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. രണ്ടു ട്രില്യണ്‍ ഡോളറോളം വിപണി മൂല്യമുള്ള സ്‌പേസ് എക്‌സിന്റെയും നിക്ഷേപകരുടെയും ഭാവി പ്രതീക്ഷകള്‍ മുഴുവന്‍ സ്റ്റാര്‍ഷിപ്പിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓഹരി വിപണിയില്‍ നേരിയ ഇടിവുണ്ടായെങ്കിലും, നിര്‍ണായക ഘട്ടത്തില്‍ സ്റ്റാര്‍ഷിപ്പ് കൈവരിച്ച ഈ ഓര്‍ബിറ്റല്‍ വിജയം ബഹിരാകാശ ഗവേഷണ രംഗത്ത് സ്‌പേസ് എക്‌സിന്റെ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതാണ്.
English summary
SpaceX’s next-generation Starship rocket successfully reached orbit for the first time during its 14th test flight from Starbase, Texas, managing to deploy a batch of new Starlink satellites despite experiencing an unexpected engine failure mid-flight. Although the engine issue forced mission controllers to truncate the planned 10-hour duration to just three hours, the 40-story uncrewed vehicle completed a controlled splashdown in the Pacific Ocean. The mixed outcome led to a minor 1% dip in SpaceX’s stock following an earlier IPO surge, yet the partial success reinforces high investor expectations for the $2 trillion company as it aims to operationalize the fully reusable spacecraft later this year.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
