അനായാസം സിന്ധു

AUGUST 18, 2026, 5:44 AM

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യനും ഇരട്ട ഒളിമ്പിക് മെഡലിസ്റ്റുമായ പി.വി സിന്ധുവിന് വിജയം. അയർലാൻഡിന്റെ സോഫിയ നോബിനെ 21-7, 21-11 എന്ന സ്‌കോറിനാണ് സിന്ധു കീഴടക്കിയത്. പ്രകടമായ ആധിപത്യം പുലർത്തിയ മത്സരത്തിൽ 29 മിനിട്ടുകൊണ്ടാണ് സിന്ധു ജയം പിടിച്ചെടുത്തത്.

രണ്ടാം റൗണ്ടിൽ സിന്ധു ഇന്ന് കാനഡയുടെ വെൻ യു ഷാംഗിനെ നേരിടും. ആദ്യ പോരാട്ടത്തിൽ സ്റ്റോയ്‌വയെ 21-7, 21-19നാണ് ഷാംഗ് തോൽപ്പിച്ചത്.

ആയുഷ് ഷെട്ടി ആദ്യ ഗെയിം 21-14നാണ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഗെയിമിൽ ഷി യുക്വി ശക്തമായി തിരിച്ചുവന്ന് 21-13ന് ഗെയിം സ്വന്തമാക്കിയതോടെ മത്സരം നിർണായകമായ മൂന്നാം ഗെയിമിലേക്ക് നീണ്ടു. മൂന്നാം ഗെയിമിന്റെ ഇടവേളയിൽ 11-5ന് ആയുഷ് മുന്നിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam