മോഹന്‍ലാല്‍ നായകനാവുന്ന അതിമനോഹരം എന്ന സിനിമയുടെ ഷൂട്ടിംഗ് പമ്പയില്‍ തുടങ്ങി. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ വനംവകുപ്പ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു.
ഹൈക്കോടതി അനുമതി കൂടി വാങ്ങിയാണ് പമ്പയിലും നിലയ്ക്കലിലും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ലവ്‍ലജന്‍ എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. മീര ജാസ്മിന്‍ ആണ് നായിക. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് അതിമനോഹരം.
പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് അണിയറക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലയ്ക്കൽ ബസ് സ്റ്റാന്‍റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താനാണ് കോടതി അനുമതി നൽകിയത്. നിബന്ധനകളോടെ അനുമതി ആകാം എന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
