കമ്യൂണിറ്റി ഷീൽഡ് കിരീടം ആഴ്‌സണലിന്

AUGUST 17, 2026, 9:51 AM

മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു എഫ് എ കപ്പ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണൽ തകർത്തത്.

മൽസരം തുടങ്ങി 25-ാം സെക്കന്റിൽ തന്നെ ആഴ്‌സണൽ ലീഡെടുത്തു. റിക്കാർഡോ കാലഫിയോറിയായിരുന്നു ഗോൾ സ്‌കോറർ. 28-ാം മിനിറ്റിൽ കായ് ഹാവെർട്‌സിലൂടെ ആഴ്‌സണൽ ലീഡുയർത്തി. 48-ാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാഡിലൂടെ അവർ ഗോൾപട്ടിക പൂർത്തിയാക്കി.

പെപ് ഗ്വാർഡിയോള പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷമുള്ള സിറ്റിയുടെ ആദ്യ മൽസരമായിരുന്നു ഇത്. ചെൽസി മുൻ പരിശീലകൻ എൻസോ മരസ്‌കയാണ് സിറ്റിയുടെ പുതിയ പരിശീലകൻ. മൈക്കൽ അർട്ടേറ്റ തന്നെയാണ് ആഴ്‌സണൽ പരിശീലകൻ.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിനുള്ള പോരാട്ടം. ഈ മൽസരത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസൺ ആരംഭിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam