കാരന്തൂർ: 80-ാമത് സ്വാതന്ത്ര്യദിനം കാരന്തൂർ മർകസ് ഗേൾസ് സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. മനുഷ്യ ഇന്ത്യ, ചിത്രരചന, ദേശഭക്തി നൃത്തരൂപം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും സ്‌കൗട്ട്, ജെ ആർ സി, ആർട്‌സ് ക്ലബ് തുടങ്ങിയ സമിതികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രകടനങ്ങളും നടന്നു.
മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ മൂസകോയ മാവിളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
