സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയം; ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

AUGUST 17, 2026, 8:41 AM

കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനമുന്നയിച്ചത്. 

ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്ന് കോടതി ആരോപിച്ചു.തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു, വിജിലൻസിൽ പരാതി നിൽക്കെ എഡിജിപിയെ ഡിജിപിയാക്കി, സർവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോൾ തന്നെ നിങ്ങൾ സസ്‌പെൻഡ് ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതിലൊന്നും സർക്കാർ ചട്ടം പറഞ്ഞില്ലെന്നും ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടം പറയുകയാണെന്നും കോടതി വ്യക്തമാക്കി. ഇതിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam