തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് നേരെ നാലംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിലുള്ള വിരോധത്തെത്തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും പകുതി മീശയും തലമുടിയും വടിച്ചുമാറ്റുകയും ചെയ്തു. സംഭവത്തില്‍ ജിത്തു, റംസി, ചിപ്പൂട്ടി, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതികളിലൊരാളായ ചിപ്പൂട്ടി യുവാവിനെ സ്കൂട്ടറില്‍ കയറ്റി ജിത്തുവിന്റെ കമുകിന്തോടുള്ള ഒഴിഞ്ഞ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് വിവസ്ത്രനാക്കിയ ശേഷം കമ്പും കമ്പിവടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. രാത്രി 10 മണി വരെ മര്‍ദനം തുടര്‍ന്ന ശേഷം പ്രതികള്‍ സംഘമായി പുറത്തുപോയി. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ സ്വയം കെട്ടഴിച്ചു പുറത്തുകടന്ന യുവാവ് വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.
യുവാവിന്റെ ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആക്രമണം നടത്തിയവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
