സ്ത്രീയെ അധിക്ഷേപിച്ചുള്ള പോസ്റ്റ്; ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജ് അഡ്മിൻമാർക്കെതിരെ കേസ്

AUGUST 18, 2026, 1:15 AM

തിരുവനന്തപുരം: സ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജ് അഡ്മിൻമാർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ‘സഖാവ് റഹ്‌മാൻ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് വിവാദ പോസ്റ്റ് പങ്കുവെച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

സംസ്ഥാന സർക്കാർ ഓണക്കിറ്റ് നിർത്തലാക്കിയെന്ന അവകാശവാദത്തോടൊപ്പം ഒരു സ്ത്രീയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. പോസ്റ്റ് പങ്കുവെച്ച ‘സഖാവ് റഹ്‌മാൻ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ബിഎൻഎസ് 192, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 67, കേരള പൊലീസ് ആക്ട് 120 (O) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam