നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കി

AUGUST 18, 2026, 12:52 AM

കൊച്ചി: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം. വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ചുമത്തിയിരുന്ന കേസിലെ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതിയിൽ ചുമത്തിയ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേസിലെ ചില കുറ്റങ്ങൾ റദ്ദാക്കിയതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. ഈ കേസിൽ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും.

vachakam
vachakam
vachakam

അവശേഷിക്കുന്ന കേസിന്റെ തുടർനടപടികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുക. കേസ് അടുത്ത മാസം 16ന് കോടതി പരിഗണിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam