തിരുവനന്തപുരം: മാധ്യമങ്ങളുടെ വാർത്താ കാർഡുകൾ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വാർത്താ കാർഡുകൾ നീക്കം ചെയ്യണമെന്ന് കേരള പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് മെറ്റയ്ക്ക് യാതൊരു പരാതിയും നൽകിയിട്ടില്ലെന്നും വിശദീകരണം തേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാർത്താ കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മറ്റ് ഏതെങ്കിലും സർക്കാർ സംവിധാനങ്ങൾ മെറ്റയോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
