ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു അപകടം.
കൊച്ചുവള്ളത്തിൽ മത്സ്യബന്ധനത്തിനായി വല വീശുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ഇതുവഴി കടന്നുപോയ ‘കണ്ടശ്ശേരി’ എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുടുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കയ്യിൽ ബന്ധിച്ചിരുന്നതിനാൽ വള്ളത്തിനൊപ്പം പ്രദീപും വലിച്ചിഴയ്ക്കപ്പെട്ടു.
കുറച്ചുദൂരം മുന്നോട്ടുപോയതിന് പിന്നാലെ കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയായിരുന്നു. ഇതോടെ പ്രദീപ് കായലിൽ വീണ് മുങ്ങി.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ സമീപത്തുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി പ്രദീപിനെ കരയിലെത്തിച്ചു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദ്ദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും.
ഭാര്യ: രാധ. മക്കൾ: ആർദ്ര, സാന്ദ്ര. മരുമകൻ: ലിജോയ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
