നെഹ്‌റു ട്രോഫി വള്ളംകളി: ഔദ്യോഗിക പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേരും ചിത്രവും ഒഴിവാക്കി

AUGUST 18, 2026, 12:59 AM

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് എംപിയുടെ പേര് ഉൾപ്പെടുത്താതിരുന്നത്.

കുട്ടനാട് ഉൾപ്പെടുന്നതാണ് കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലം. നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന നിരവധി ചുണ്ടൻ വള്ളങ്ങൾ എത്തുന്നത് കുട്ടനാട്ടിൽ നിന്നാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ വള്ളംകളി പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

പുതിയ പോസ്റ്ററിൽ നിന്ന് പേര് ഒഴിവാക്കിയതിൽ എംപിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വള്ളംകളി നടക്കുന്ന ദിവസം ചടങ്ങിൽ നിന്ന് എംപി വിട്ടുനിൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇതെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ അനുകൂലികൾ ആരോപിച്ചു.

vachakam
vachakam
vachakam

നേരത്തെയും കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഭിന്നത ഉയർന്നിരുന്നു. പ്രകൃതിദുരന്തം ബാധിച്ച കുട്ടനാട് സന്ദർശിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും എത്തിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്തിരുന്നില്ല. പിന്നീട് എംപി ഒറ്റയ്ക്കാണ് കുട്ടനാട് സന്ദർശിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam