ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ആയുഷ് ഷെട്ടിയും പി.വി സിന്ധുവും പ്രീ ക്വാർട്ടറിൽ പുറത്തായി. ഇന്തോനേഷ്യയുടെ അൽവി ഫർഹാനാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ആയുഷിനെ തോൽപ്പിച്ചത്. സ്‌കോർ: 21-19, 21-11.
ചാമ്പ്യൻഷിപ്പിലെ 11-ാം സീഡായ ഇന്തോനേഷ്യൻ താരത്തിനെതിരെ ആദ്യ ഗെയിമിൽ പൊരുതി നിന്നെങ്കിലും രണ്ടാം ഗെയിംസിൽ ഒന്നും ചെയ്യാനായില്ല.
സിന്ധുവിനെ ചൈനയുടെ വാംഗ് ഷി ഇയാണ് മൂന്ന് ഗെയിംനീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ ഗെയിം 21-11ന് ചൈനീസ് താരം സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ സിന്ധു തിരിച്ചടിച്ച് 21-15ന് മുന്നിലെത്തി കളി മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിൽ 21-17നായിരുന്നു ചൈനീസ് താരത്തിന്റെ ജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
