തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ സർക്കാരിനെതിരെ കേസെടുക്കണമെന്ന് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. സർക്കാർ നിയമലംഘനം നടത്തിയെന്നും മുഖ്യമന്ത്രിക്കെതിരെയും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി സംഘടിപ്പിച്ച വന്ദേമാതര സദസ്സിലായിരുന്നു ശ്രീലേഖയുടെ പരാമർശം.
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ശ്രീലേഖ വിമർശനമുന്നയിച്ചു. കെ. മുരളീധരൻ വിജയിച്ചാൽ മുസ്ലീം നയത്തിന് അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും മുസ്ലീം വോട്ടുകളിൽ ഭൂരിപക്ഷം നേടുകയായിരുന്നു ലക്ഷ്യമെന്നും അവർ ആരോപിച്ചു. ഇക്കാര്യം കോൺഗ്രസ് കേരളത്തിൽ അംഗീകരിച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.
മൂന്നോ നാലോ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ വി.ഡി. സതീശനാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും മുസ്ലീം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഇതെന്നും ശ്രീലേഖ ആരോപിച്ചു. സതീശൻ മുഖ്യമന്ത്രിയായാൽ മാത്രമേ ലീഗിന്റെ താൽപര്യങ്ങൾ നടപ്പാകൂവെന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
