കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണമുയർത്തി അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻറോ അഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട് എന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആന്‍റോ മാധ്യമങ്ങളോട് പ്രതികരിച്ചു.
കളമശേരി പൊലീസിന് മുന്നിലാണ് ആന്‍റോ ചോദ്യം ചെയ്യലിന് ഹാജരായിരുന്നത്.ഇന്നും ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകും എന്ന പൊലീസിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
അതേസമയം, ഒരു പൊതുചടങ്ങിൽ സംസാരിക്കവേയാണ് ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നുമാണ് ആന്‍റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആന്‍റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്‍റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
