കെവിൻ ലാമൂറിനെ പുറത്താക്കി ഫിഫ

AUGUST 19, 2026, 4:53 AM

ഫിഫയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ലമൂർ പദവി ഒഴിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫിഫ ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ വിവാദ പദ്ധതിയെ പരസ്യമായി എതിർത്ത് ആഴ്ചകൾക്കകമാണ് ഈ പുറത്തുപോകൽ.

ടൂർണമെന്റ് അവകാശങ്ങൾക്കായി ഒരു പുതിയ സബ്‌സിഡിയറി രൂപീകരിക്കാനും സ്വകാര്യ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് ഡോളർ സമാഹരിക്കാനുമുള്ള ഇൻഫന്റീനോയുടെ നീക്കത്തെ ലമൂർ പരസ്യമായി ചോദ്യം ചെയ്തിരുന്നു. 

ജീവനക്കാരെ കൃത്യമായി അറിയിക്കാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇത് ഫുട്‌ബോളിന്റെ വിശാലമായ താൽപ്പര്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലമൂറുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിച്ചതായി ഫിഫ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

അതേസമയം, വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഫന്റീനോ കടുത്ത സമ്മർദ്ദത്തിലാണ്. ഇൻഫന്റീനോയുടെ നേതൃത്വത്തിനെതിരെ യുവേഫയും (UEFA) മറ്റ് കോൺഫെഡറേഷനുകളും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ നിയമസാധുതയെക്കുറിച്ചും നിലവിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam