ഐഷി ഘോഷിന്റെ പരിപാടിക്ക് പിന്നാലെ നടപടി; കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി

AUGUST 19, 2026, 5:06 AM

മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചതിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെ പ്രതികാര നടപടിയുടെ ഭാഗമായി വൈസ് ചാൻസലർ പി. രവീന്ദ്രൻ പുറത്താക്കിയെന്നാണ് ആരോപണം.

സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വിസിമാർ സ്വകാര്യ സ്വത്തുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംഘപരിവാർ അനുകൂല നിലപാടാണ് സർക്കാരും വകുപ്പ് മന്ത്രിയും തുടരുന്നതെന്നും സഞ്ജീവ് ആരോപിച്ചു. അഭിനന്ദിനെ തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അഭിനന്ദിനെ ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി കാണിച്ച് ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. വിസിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ തന്റെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് അഭിനന്ദ് പ്രതികരിച്ചു. നടപടി എന്തുതന്നെയായാലും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികളെ പുറത്താക്കിയാൽ സമരത്തിന്റെ ശക്തി കുറയ്ക്കാമെന്നത് വിസിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിൽ എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശനം നടന്നത്. പരിപാടിക്കായി ഹാൾ അനുവദിക്കാത്തതിനെ തുടർന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിസിയെ ഉപരോധിച്ചിരുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന കോൺവൊക്കേഷൻ ചൂണ്ടിക്കാട്ടിയാണ് യൂണിയൻ പരിപാടികൾക്ക് ഹാൾ അനുവദിക്കാത്തതെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം. എന്നാൽ പ്രതിഷേധം ശക്തമായതോടെ സർവകലാശാല ഹാൾ അനുവദിക്കുകയായിരുന്നു.

തുടർന്ന് ഇന്നലെ രാത്രി ഡിഎസ്‌യു മാഗസിൻ ‘ദജ്ജാൽ’ ഐഷി ഘോഷ് പ്രകാശനം ചെയ്തു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തതായി വിവരം പുറത്തുവന്നത്. സംഭവം സർവകലാശാലയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam