തിരുവനന്തപുരം: വഖഫ് ബോർഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ.
വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.
വഖഫ് ബോർഡിൽ സങ്കീർണ്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.
അതേസമയം, ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോർഡ് പുനസംഘടിപ്പിക്കുന്നതും സർക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
