പിതാവ് ജോർജ്ജ് മെസ്സിയുടെ വേർപാടിനുശേഷമുള്ള തന്റെ ആദ്യ ഗോൾ നേട്ടവുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. എം.എൽ.എസ് മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ ഇന്റർ മയാമി 2-2 സമനിലയിൽ പിരിഞ്ഞ പോരാട്ടത്തിലാണ് 39-കാരനായ താരം സ്കോർ ചെയ്തത്. ഓഗസ്റ്റ് 8-ന് പിതാവ് അന്തരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ മെസ്സി, തിരിച്ചെത്തി കളിച്ച മൂന്നാം മത്സരത്തിലാണ് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ ലഭിച്ച അവസരത്തിൽ ഇടതുകാൽ ഷോട്ടിലൂടെ പന്ത് ഫിലാഡൽഫിയ വലയുടെ വിദൂര കോണിലേക്ക് എത്തിച്ചാണ് മെസ്സി ഇന്റർ മയാമിയെ 2-1 ന് മുന്നിലെത്തിച്ചത്. തുടർന്ന് സഹതാരങ്ങൾക്കൊപ്പമുള്ള ലളിതമായ ആഘോഷത്തിന് ശേഷം എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി തന്റെ ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി പിതാവിന് ഗോൾ സമർപ്പിച്ചു.
മയാമിയുടെ ആദ്യ ഗോളിലും മെസ്സിയുടെ പങ്കുണ്ടായിരുന്നു. മെസ്സിയുടെ പാസിൽ നിന്ന് ലൂയിസ് സുവാരസ് നൽകിയ ഹെഡ്ഡർ ഡാനിയൽ പിന്റർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.ഫിലാഡൽഫിയ യൂണിയനായി 11-ാം മിനിറ്റിൽ ഇൻഡ്യാന വാസിലേവും 58-ാം മിനിറ്റിൽ നീൽ പിയറയും ഗോളുകൾ നേടി ടീമിന് സമനില സമ്മാനിച്ചു.
ഈ ഗോളോടെ ഈ സീസണിൽ 13 ഗോളുകൾ തികച്ച മെസ്സി എം.എൽ.എസ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി. 14 ഗോളുകൾ നേടിയ എഫ്.സി ഡാളസിന്റെ ക്രോയേഷ്യൻ സ്ട്രൈക്കർ പീറ്റർ മൂസയാണ് നിലവിൽ ഒന്നാമത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ജയിക്കാനാവാത്ത ഇന്റർ മയാമി നിലവിൽ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നാഷ്‌വില്ലേക്കാൾ 7 പോയിന്റ് പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
