മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് വിവരം അറിയുന്നത്; കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി

AUGUST 20, 2026, 11:09 PM

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാ​ഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം, വീണക്കെതിരെയുള്ള ഇഡി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, വിഷയത്തിൽ ഉൾപ്പെട്ടവർ തന്നെ അതിന് മറുപടി നൽകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലേ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതിൽ അനൗചിത്യമാണെന്നും അതുമായി ബന്ധപ്പെട്ട ആളുകൾ പ്രതികരിക്കട്ടെയെന്നും സതീശൻ പറഞ്ഞു.

vachakam
vachakam
vachakam

പ്രതികരിക്കേണ്ട ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്.അക്കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam