കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള കെഎംആര്‍എല്ലിന്‍റെ ശുപാര്‍ശക്ക് കാരണം ശശി തരൂരിന്‍റെ ഇടപെടലെന്ന് സൂചന.
പേര് മാറ്റത്തോട് എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ട്. കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന് ശുപാർശ ലഭിച്ചത്.
പേരുമാറ്റത്തിന് അംഗീകാരം തേടി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.
കോഴിക്കോട്,തിരുവനന്തപുരം മെട്രോകള്‍ കൂടി വരുന്നതിനാല്‍ പൊതുവായ പേര് വേണമെന്നാണ് തരൂരിന്‍റെ നിര്‍ദേശം. ഈ രണ്ട് മെട്രോകളുടേയും ഡിപിആര്‍ തയ്യാറാക്കുന്നത് കെഎംആര്‍എല്ലാണ്. പേരുമാറ്റാനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്ത ലോക്നാഥ് ബെഹ്റയുടെ നടപടിക്കെതിരെ ഹൈബി ഈഡൻ എംപി പരസ്യമായി രംഗത്തെത്തിയിരുന്നു.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
