തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തെറിച്ചുവീണ് പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന് ദാരുണാന്ത്യം. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് ദാരുണമായ സംഭവം നടന്നത്.
ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി മാളിന് മുന്നിൽവെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഇരുമ്പ് പൈപ്പുകൾ ശക്തമായി വാഹനത്തിന്റെ പിന്നിലേക്ക് തെന്നിമാറി പുറത്തേക്ക് തെറിച്ചു. ഈ സമയം ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് പൈപ്പ് കുത്തിക്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
