സൗജന്യ സ്വർണമോതിരം; വിജയ് സർക്കാരിന്റെ 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

AUGUST 21, 2026, 10:04 PM

തമിഴ്നാട് സർക്കാരിന്റെ പ്രശസ്തമായ 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയിലേക്ക് സ്വർണമോതിരങ്ങൾ വിതരണം ചെയ്യാനുള്ള വൻ കരാർ കേരളം ആസ്ഥാനമായുള്ള മുൻനിര ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് ഈ പദ്ധതി.

സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ്ജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ ചരിത്രപരമായ കരാർ സ്വന്തമാക്കിയത്. സ്വർണത്തിന്റെ യഥാർത്ഥ വില തമിഴ്നാട് സർക്കാർ പൂർണ്ണമായും നൽകും.

പണിക്കൂലിയോ പായ്ക്കിങ് ചാർജോ മറ്റ് ലാഭവിഹിതമോ ഈടാക്കാതെ, പൂർണ്ണമായും ലാഭേച്ഛയില്ലാതെ സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് തമിഴ്‌നാട്ടിൽ ലഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam