ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ൽ പ്രവർത്തിക്കുന്ന പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാന്റെ ജിം ഫ്രാഞ്ചൈസിയിൽ വൻ തീപിടുത്തം. എം ബ്ലോക്ക് മാർക്കറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിലാണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെട്ടെന്ന് തീ പടർന്നുപിടിച്ചത്.
എന്നാൽ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തവും ആളപായവും ഒഴിവായി. ജിമ്മിൽ നിന്ന് പുകയും തീനാളങ്ങളും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡൽഹി പൊലീസ് സ്ഥലത്തെത്തി സുരക്ഷ മുൻനിർത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ഏറെ പരിശ്രമിച്ച് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന് കാര്യമായ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസും ഫയർഫോഴ്സും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
