ബാക്കു : അസർബൈജാനിൽ നടക്കുന്ന പ്രഥമ അണ്ടർ 15 ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കാമറൂണിനെ 2-1ന് തോൽപ്പിച്ച് ഇന്ത്യ. കാമറൂണിന്റെ സെൽഫ് ഗോളിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. ഇന്ത്യൻതാരം സൊഹൈൽ ഖാന്റെ സെൽഫ് ഗോളിലൂടെ കാമറൂൺ സമനില ഗോൾ നേടി.
എന്നാൽ നായകൻ ലാൽ റെംറുവാത്‌ഫേല നേടിയ ഗോളിന് ഇന്ത്യ വിജയം കണ്ടു. ഒരു പെനാൽറ്റി ഉൾപ്പടെ നിരവധി സേവുകൾ നടത്തിയ ഗോളി ജെനിത് നിംഗ്തൗജമിന്റെ മികച്ച പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
ആദ്യ മത്സരത്തിൽ ഇന്ത്യ ലാവോസിനെ 4-2ന് തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ ഇന്ന് നടക്കുന്ന മത്സരത്തിൽ ബഹ്‌റൈനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
