ടി20യിൽ പുതിയ ചരിത്രം രചിച്ച് ഇന്ത്യൻ ടീം

OCTOBER 26, 2026, 5:12 AM

പുരുഷ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ ആവേശവിജയത്തോടെ, ഈ ഫോർമാറ്റിൽ 200 നേരിട്ടുള്ള വിജയങ്ങൾ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി.

ഇന്ത്യയുടെ 300-ാം ടി20 മത്സരം കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര ടി20യിൽ 300 മത്സരങ്ങൾ തികയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനാണ് ഇതിനുമുമ്പ് 300 മത്സരം തികച്ച ഏക ടീം.

കളിച്ച 300 മത്സരങ്ങളിൽ 83 എണ്ണത്തിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ 2.409 എന്ന മികച്ച വിൻലോസ് റേഷ്യോയും (ജയപരാജയ അനുപാതം) ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ആദ്യ അഞ്ച് ടീമുകളിലും, ഐ.സി.സിയുടെ 12 പൂർണ്ണാംഗ രാജ്യങ്ങളിലും വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. 200 നേരിട്ടുള്ള ജയങ്ങൾക്ക് പുറമെ, അഞ്ച് തവണ സൂപ്പർ ഓവറിലൂടെയും ഒരു തവണ ബോൾ ഔട്ടിലൂടെയും ഇന്ത്യ വിജയം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam