ലയണൽ സ്‌കലോറി 2030 വരെ അർജന്റീന ടീമിന്റെ മുഖ്യപരിശീലകനായി തുടരും

OCTOBER 24, 2026, 8:44 AM

അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായ ലയണൽ സ്‌കലോണി 2030 വരെ തുടരാൻ ധാരണയായതായി റിപ്പോർട്ടുകൾ. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഇതുസംബന്ധിച്ച ധാരണയിലെത്തിയതായാണ് വിവരം.

പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രാഥമികമായി 2028 കോപ്പ അമേരിക്ക വരെയായിരിക്കും ഈ കരാർ. അതിനുശേഷം 2030 ലോകകപ്പ് വരെ കരാർ ദീർഘിപ്പിക്കാനുള്ള പ്രത്യേക ഓപ്ഷനും ഇതിലുണ്ട്.

ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിരമിക്കലിന് ശേഷവും അർജന്റീനയെ ശക്തമായ ഒരു പുതുതലമുറ ടീമായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എഫ്.എ സ്‌കലോണിക്ക് ഈ ദീർഘകാല കരാർ നൽകിയിരിക്കുന്നത്. സ്‌കലോണിയുടെ നേതൃത്വത്തിൽ അർജന്റീന നേടിയ മികച്ച വിജയങ്ങൾ ടീമിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പരിശീലകസ്ഥാനത്ത് അദ്ദേഹത്തിന്റെ തുടർച്ച ഉറപ്പാകുന്നതോടെ വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾക്കായുള്ള ടീമിന്റെ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സ്ഥിരത ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

vachakam
vachakam
vachakam

തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ലയണൽ സ്‌കലോണി ആധുനിക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി മാറിക്കഴിഞ്ഞു. തുടർച്ചയായ കിരീടനേട്ടങ്ങളോടെ അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രത്തിൽ സുവർണ്ണ അധ്യായം എഴുതിച്ചേർത്ത ഈ നാൽപ്പത്തിയാറുകാരൻ വരും ടൂർണമെന്റുകളിലും ടീമിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കായികലോകം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam