മുംബൈ ഇന്ത്യൻസ് പരിശീലകനായി കീറോൺ പൊള്ളാർഡ്

OCTOBER 25, 2026, 9:18 AM

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേള ജയവർധനെക്ക് പകരമായിട്ടാണ് പൊള്ളാർഡിനെ പരിശീലകനായി നിയമിച്ചത്. പതിമൂന്ന് സീസണിൽ മുംബൈക്കുവേണ്ടി കളിച്ച പൊള്ളാർഡ് നാലു വർഷം മുൻപാണ് ടീമിനോട് വിടപറഞ്ഞത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
2011, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും പൊള്ളാർഡ്

മുംബൈക്കൊപ്പമുണ്ടായിരുന്നു. ഐ.പി.എല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസ് നേടിയ പൊള്ളാർഡ് 69 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം 2023 സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു. മുഖ്യ പരിശീലകനായുള്ള നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ച പൊള്ളാർഡ്, മുംബൈ ഇന്ത്യൻസ് തന്റെ ജീവിതത്തിന്റെയും കരിയറിന്റെയും വലിയ ഭാഗമാണെന്ന് വ്യക്തമാക്കി.

ടീമുമായും ആരാധകരുമായും തനിക്കുള്ള ബന്ധം ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനായും പിന്നീട് പരിശീലകനായും ടീമിനൊപ്പം പ്രവർത്തിച്ചതിലൂടെ മുംബൈ ഇന്ത്യൻസിന്റെ പാരമ്പര്യവും നീലയും സ്വർണവും നിറഞ്ഞ ജഴ്‌സി ധരിക്കുന്നതിന്റെ ഉത്തരവാദിത്വവും തനിക്ക് നന്നായി അറിയാമെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam