ഐ.പി.എല്ലിലേക്ക് തിരിച്ചുവരുമോയെന്ന് ഡിസംബറോടെ തീരുമാനിക്കും: എം.എസ്. ധോണി

OCTOBER 25, 2026, 4:14 AM

ഐ.പി.എല്ലിൽ ഇനിയും കളിക്കുമോയെന്നതിൽ ഡിസംബറിന് മുമ്പ് തീരുമാനമെടുക്കുമെന്ന് സൂചന നൽകി എം.എസ്. ധോണി. ബംഗ്‌ളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ സംസാരിക്കവേയാണ് ധോണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ക്യാപ്ടനായ ധോണിക്ക് കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ബംഗ്‌ളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ വെച്ച് ഇനിയൊരു സീസണിൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധോണി തമാശരൂപേണയാണ് മറുപടി നൽകിയത്.

'ഡോക്ടർ, എനിക്കൊരു പരിശോധന നടത്തേണ്ടതുണ്ട്. നിങ്ങൾ എനിക്ക് റിപ്പോർട്ട് നൽകണം. അതിനുശേഷം ഡിസംബറിന് മുൻപായി, ഒരു സീസൺ കൂടി കളിക്കാൻ എനിക്ക് എത്രത്തോളം ശേഷിയുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്' ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.
'ഇനി എനിക്ക് അതിന് സാധിച്ചില്ലെങ്കിൽ, ഈ പഴയ വിന്റേജ് വാഹനം റോഡിൽ നന്നായി ഓടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ഡോക്ടർമാർ തന്നെ ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാ സമ്മർദ്ദവും ഇപ്പോൾ അവരുടെ തലയിലാണ് ' തമാശരൂപേണ ധോണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

നിലവിലെ ജേതാക്കളായ ആർ.സി.ബിയെ ധോണി പുകഴ്ത്തി. ആർ.സി.ബി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതിൽ ഒന്നും ഒളിച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത ഐ.പി.എൽ സീസണിൽ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു.

'ഒരു ടീം എത്രത്തോളം ശക്തമാണെന്നതിൽ കാര്യമേയില്ലെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. മത്സരദിവസം നിങ്ങൾ എങ്ങനെ കളിക്കുന്നു എന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ഫോർമാറ്റിന്റെ ദൈർഘ്യം കുറയുന്തോറും മികച്ച ടീമുകൾ തമ്മിലുള്ള വ്യത്യാസവും വളരെ കുറവായിരിക്കും. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ബുദ്ധിമുട്ടുകയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ആർ.സി.ബി വളരെ വളരെ നന്നായി പ്രകടനം നടത്തി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിച്ചിട്ട് ഒരു കാര്യവുമില്ല'ധോണി പറഞ്ഞു.

'നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടാകും. എന്നാൽ അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം, ഒരു ടീമെന്ന നിലയിൽ ഏതൊക്കെ കാര്യങ്ങളിൽ പ്രവർത്തിക്കണം എന്നതുമാണ് നിർണ്ണായകം. കഴിഞ്ഞ രണ്ട് വർഷമായി ആർ.സി.ബി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു, എന്നാൽ ഞങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷമായി അതിന് സാധിച്ചിട്ടില്ല ' ധോണി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam