"ആണുങ്ങളുടെ ഈഗോ തകർന്നു"; വംഗ സഹോദരന്മാർക്കെതിരെയുള്ള വിമർശനം ലൈക്ക് ചെയ്ത് ദീപിക

AUGUST 21, 2026, 10:26 PM

സന്ദീപ് റെഡ്ഡി വംഗയുടെയും പുതിയ ചിത്രമായ 'സ്പിരിറ്റ്' സിനിമയിൽ നിന്നുള്ള ദീപിക പദുകോണിന്റെ പിന്മാറ്റത്തെക്കുറിച്ച് സന്ദീപ് റെഡ്ഡി വംഗയുടെ സഹോദരനും നിർമ്മാതാവുമായ പ്രണയ് റെഡ്ഡി വംഗ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ദീപിക. സന്ദീപ് റെഡ്ഡി വംഗയേയും പ്രണയ് വംഗയേയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് 'ലൈക്ക്' ചെയ്താണ് താരം തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കിയത്.

ചിത്രത്തിൽ അഭിനയിക്കുന്നതിനായി 10 ശതമാനം ലാഭവിഹിതം ദീപിക ആവശ്യപ്പെട്ടുവെന്നും, സിനിമയുടെ കഥ പുറത്തുവിട്ടുവെന്നും പ്രണയ് വംഗ ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി മാധ്യമപ്രവർത്തകയായ ജാൻവി മഞ്ചാണ്ട പങ്കുവെച്ച പോസ്റ്റാണ് ദീപിക ലൈക്ക് ചെയ്തത്. "ഒരു സ്ത്രീ ഓഫർ നിരസിക്കുമ്പോൾ പുരുഷന്മാരുടെ ഈഗോ തകരുകയും സ്ത്രീവിരുദ്ധത പുറത്തുവരികയുമാണ് ചെയ്യുന്നത്" എന്ന് പോസ്റ്റിൽ പറയുന്നു.


vachakam
vachakam
vachakam


സിനിമയിലെ പുരുഷ താരങ്ങൾ വർഷങ്ങളായി ലാഭവിഹിതവും കൃത്യമായ ജോലി സമയവും ആവശ്യപ്പെടാറുണ്ടെന്നും, എന്നാൽ ഒരു സ്ത്രീ ഇതേ ആവശ്യങ്ങൾ മുന്നോട്ട് വെക്കുമ്പോൾ അവരെ മോശമായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ആണുങ്ങൾ ഇങ്ങനെയൊക്കെ ആവശ്യപ്പെടുമ്പോൾ അതിനെ 'കൃത്യനിഷ്ഠ' എന്ന് വിളിക്കുന്നവർ സ്ത്രീകൾ ചെയ്യുമ്പോൾ എതിർക്കുകയാണെന്നും വിമർശനമുണ്ട്.


vachakam
vachakam
vachakam

ചിത്രത്തിന്റെ ബജറ്റിന് അനുയോജ്യമായ രീതിയിലല്ല ദീപികയുടെ ആവശ്യങ്ങളെന്നും അതുകൊണ്ടാണ് മറ്റു നടിമാരെ പരിഗണിച്ചതെന്നും പ്രണയ് റെഡ്ഡി വംഗ പറഞ്ഞിരുന്നു. കൂടാതെ സ്വകാര്യമായി സംസാരിച്ച കഥയുടെ വിശദാംശങ്ങൾ ദീപിക ചോർത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ നേരിട്ടുള്ള പ്രസ്താവനകൾ ഒഴിവാക്കി സോഷ്യൽ മീഡിയയിലെ ലൈക്കിലൂടെയാണ് ദീപിക തന്റെ ശക്തമായ മറുപടി നൽകിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam