ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ്വ സംഭവം, പന്ത് രണ്ടായി മുറിച്ച് നൽകി

AUGUST 21, 2026, 9:23 AM

അഞ്ച് വിക്കറ്റ് വീഴ്ത്തിയാൽ മത്സരത്തിലെ പന്ത് ഓർമയ്ക്കായി സൂക്ഷിക്കുന്നത് ക്രിക്കറ്റിൽ പതിവാണ്. എന്നാൽ ഒരേ ഇന്നിങ്‌സിൽ രണ്ട് ബൗളർമാർ അഞ്ച് വിക്കറ്റ് വീതം നേടിയാൽ പന്ത് ആർക്കു നൽകും

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ലീഡ്‌സിലെ ഹെഡിങ്‌ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരായ ഒലീ റോബിൻസണും ജോഷ് ടങ്ങും അഞ്ച് വിക്കറ്റ് വീതം നേടിയതോടെ ഉയർന്നത് ഈ കൗതുകകരമായ ചോദ്യമാണ്.

ഒടുവിൽ ഇംഗ്ലണ്ട് കണ്ടെത്തിയ പരിഹാരം ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവം. ഇരുവർക്കും ഓർമയ്ക്കായി പന്ത് വേണമെന്നതിനാൽ പന്ത് കൃത്യമായി രണ്ടായി മുറിക്കുകയായിരുന്നു. പാകിസ്താനെ ഒന്നാം ഇന്നിങ്‌സിൽ 171 റൺസിന് പുറത്താക്കി ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഇക്കാര്യം ടീം മാനേജർ വഴി ഹെഡിങ്‌ലിയിലെ ഗ്രൗണ്ട് ജീവനക്കാരെ അറിയിച്ചത്.

vachakam
vachakam
vachakam

പ്രത്യേക യന്ത്രം ഉപയോഗിച്ച് ഗ്രൗണ്ട് ജീവനക്കാർ വെറും അഞ്ച് മിനിറ്റുകൊണ്ട് പന്ത് കൃത്യമായി രണ്ടായി മുറിച്ചു. ഇതോടെ റോബിൻസണും ടങ്ങും അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ഓർമയ്ക്കായി പന്തിന്റെ ഓരോ പകുതി വീതം സ്വന്തമാക്കി. ഒരു മത്സരത്തിലെ ആകെ പത്ത് വിക്കറ്റുകളും രണ്ട് ബൗളർമാർ അഞ്ച് വീതം പങ്കിട്ടതോടെയാണ് ഇത്തരമൊരു വ്യത്യസ്ത പരിഹാരം വേണ്ടിവന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam