രാമപുരം: യുവതലമുറയ്ക്ക് മികച്ച തൊഴിലും സുരക്ഷിത ജീവിതവും ഉറപ്പാക്കുന്ന
വിധത്തില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണമായും
ഉടച്ചുവാര്‍ക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. ഇതിന്റെ
ഭാഗമായി ലോകത്തിലെ പ്രമുഖ ലെഗസി യൂണിവേഴ്സിറ്റികളുടെ ക്യാമ്പസുകള്‍
കേരളത്തില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാമപുരം ജെംസ് ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളജില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട കോഴ്സുകളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളെ വിദേശ
രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. അതിന് ശാശ്വതമായ പരിഹാരം
കാണുന്നതിനാണ് ബജറ്റില്‍ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍
പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്,
ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക് ടെക്നോളജി, ജനറ്റിക് എന്‍ജിനീയറിങ്
തുടങ്ങിയ പുതിയ സാങ്കേതിക വിഷയങ്ങളെ അടിസ്ഥാനമാക്കി 12 മുതല്‍ 15 വരെയുള്ള
പ്രത്യേക മേഖലകളാക്കി തിരിച്ച്, വിദേശത്തുനിന്നുള്ള വിദഗ്ധരടക്കം
പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിപ്പോയ വനിതകളുടെ ഉന്നതവിദ്യാഭ്യാസം
പൂര്‍ത്തീകരിക്കുന്നതിനായി ജെംസ് കോളജില്‍ നടപ്പാക്കിയ ഞങ്ങളും കോളജിലേക്ക്
പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ 140 നിയോജകമണ്ഡലങ്ങളിലേക്കും
വ്യാപിപ്പിക്കും. ഈ പദ്ധതിയിലൂടെ ബിരുദ, ബിരുദാനന്തര പഠനം
പൂര്‍ത്തിയാക്കാന്‍ സാധിക്കാതെപോയ 25,000 സ്ത്രീകള്‍ക്ക് ഉന്നതപഠനത്തിനും
മെച്ചപ്പെട്ട തൊഴില്‍ നേടാനും അവസരമൊരുങ്ങും.
ജെംസ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എം.എല്‍.എ.മാരായ വി.എസ് ജോയ്, കെ.പി നൗഷാദലി,
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. റഷീദ് അഹമ്മദ്
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
