പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'ക്കെതിരെ വ്യാജ പ്രചരണം; ബോക്‌സ് ഓഫീസിൽ ഗംഭീര തുടക്കം

AUGUST 21, 2026, 10:42 AM

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ്  വൈശാഖ് ചിത്രം 'ഖലീഫ' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി പ്രദർശനം തുടരുന്നു. കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രത്തിനെതിരെ വ്യാജ പ്രചരണം നടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സിനിമ കാണാത്തവരാണ് സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ നെഗറ്റീവ് കമന്റുകളും പോസ്റ്റും ഇടുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 20നാണ് ഖലീഫ റിലീസ് ചെയ്തത്. ആദ്യ ദിനം 14.5 കോടി എന്ന ഗംഭീര ആഗോള കളക്ഷനാണ് ഖലീഫ ബോക്‌സ് ഓഫീസിൽ കരസ്ഥമാക്കിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനം റിലീസ് ദിവസം തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ടാം ഭാഗത്തിൽ ആരൊക്കെയാണ് കഥാപാത്രങ്ങളായ് എത്തുന്നത് എന്നിങ്ങനെയുള്ള ചർച്ചകളും സോഷ്യൽ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ മാസ്സും ആക്ഷനും പഞ്ച് ഡയലോഗും ജേക്‌സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ഖലീഫയുടെ ഹൈലൈറ്റ്‌സാണ്. സിനിമ കണ്ടവരെല്ലാം പോസ്റ്റീവ് റെസ്‌പോൺസാണ് നൽകുന്നത്. പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്കും മോഹൻലാൽ, സൗബിൻ ഷഹീർ, ടോവിനോ എന്നിവരുടെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിന്റെ ട്രേഡ്മാർക്ക് മാസ്സ് പാക്കേജ് സംവിധാനവും ചേർന്നതോടെ സിനിമ ബോക്‌സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ.ടി.ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

vachakam
vachakam
vachakam

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം:  ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ:  യാനിക്ക് ബെൻ, ഫീനിക്‌സ് പ്രഭു, ചേതൻ ഡിസൂസ, കോ -ഡയറക്ടർ: സുരേഷ് ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്‌സ്:  പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam