തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരത്തിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിൽ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി എം. ലിജു.
സഹകരണ പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്ത്, കക്ഷിരാഷ്ട്രീയം നോക്കാതെ സംഘങ്ങൾക്ക് വിതരണത്തിനുള്ള അവകാശംകൊടുത്ത്, പാർട്ടിക്കാരനെ ഏൽപ്പിക്കാതെ അർഹതയുള്ള ആർക്ക് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കിൽ കേരളത്തിനത് വലിയ അംഗീകാരം ആയേനെ.
പക്ഷേ, കഴിഞ്ഞ സർക്കാർ അതിനെ സമ്പൂർണ രാഷ്ട്രീയവത്കരണം നടത്തി. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ വീടുകളിലെത്തി രാഷ്ട്രീയം പറയാനും വ്യാജപ്രചാരണം നടത്താനുമുള്ള അവസരമാക്കി.
സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ, കുറേയെങ്കിലും തുടരുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായം. ബാങ്കിൽ പോയി എടുക്കാൻ പറ്റാത്തവർക്ക്, ഏറ്റവും അവശരായിരിക്കുന്ന ആളുകൾക്ക് കൊണ്ടുചെന്ന് കൊടുക്കുന്നത് സഹകരണ മേഖലയ്ക്ക് കൂടി ഗുണമാകും എന്നാണ് അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി.
തീരുമാനം ധനവകുപ്പിന്റേതാണ്. സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള പെൻഷൻ വിതരണത്തിൽ ഭീമമായ നഷ്ടം ഉണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
