യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം :  പ്രതികൾ അറസ്റ്റിൽ

AUGUST 21, 2026, 1:56 AM

തൃശൂർ:  യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. 

കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്‍ററിലായിരുന്നു അക്രമണം. കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്‍ററൽ

പെരുംന്തുരുത്തി സ്വദേശി നിസ്സാം, സുഹൃത്ത് അലി എന്നിവരെ ആക്രമിച്ച കേസിൽ പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുംന്തുരുത്തി സെന്‍ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam