കോഴിക്കോട്: 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ.
മോഷണശ്രമം ആരോപിച്ചാണ് 12കാരനെ പിതാവിൻറെ ബന്ധുക്കൾ ക്രൂരമായി മർദിച്ചത്. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിച്ചു.
കുട്ടിയുടെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും കാൽനഖങ്ങളിൽ ഈർക്കിൽ കയറ്റുകയും ചെയ്തിട്ടുണ്ട്.
കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പെടെ 3 പേരാണ് ഒളിവിൽ. മർദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്.
സംഭവത്തിൽ സിഡബ്ല്യൂസി കർശന നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്.കുട്ടിയുടെ ബന്ധുക്കളിലൊരാളുടെ വാച്ച് കഴിഞ്ഞയാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഈ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് പിതാവിൻറെ അനുജനടക്കമുള്ള ബന്ധുക്കൾ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്.കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയിട്ട് രണ്ട് ദിവസമാണ് ഇവർ പിടിച്ചുവെച്ചത്.കമ്പികൊണ്ട് കൊണ്ട് അടിച്ച് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടാക്കുകയും കാൽനഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റി ഉപദ്രവിക്കുകയും ചെയ്തെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
