തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ പൊലീസ് കണ്ടെത്തി. കിളിമാനൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇന്ന് പുലർച്ചെ വഞ്ചിയൂർ പൊലീസ് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളിൽ നിന്ന് വിശദമായ മൊഴിയെടുത്തതിന് ശേഷമേ അവർ എന്തുകൊണ്ടാണ് പുവർ ഹോമിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
കിളിമാനൂർ, പേട്ട സ്വദേശികളായ 14, 16 വയസുള്ള പെൺകുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. പുറത്തേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് ശ്രീചിത്ര പുവർ ഹോം അധികൃതർ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കിളിമാനൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
