മത്സ്യത്തൊഴിലാളികൾക്ക്   അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ 

AUGUST 21, 2026, 12:08 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക്  അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. 

പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള 'സമ്പാദ്യ സമാശ്വാസ പദ്ധതി' (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി.

vachakam
vachakam
vachakam

 നിലവിൽ ലഭ്യമായ അനുമതി പ്രകാരം കേന്ദ്ര വിഹിതമായ 10 കോടിയും സംസ്ഥാന വിഹിതമായ 10 കോടിയും ചേർത്ത് ആകെ 20 കോടി രൂപയാണ് ഇപ്പോൾ വിനിയോഗിക്കുന്നത്.

മുന്നാം ഗഡു അടുത്തമാസം അനുവദിക്കും. മത്സ്യബന്ധനം സാധ്യമല്ലാത്തതും തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിലും തീരദേശത്തെ കുടുംബങ്ങളെ സർക്കാർ കൈവിടില്ലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam