പത്തനംതിട്ട: സ്കൂട്ടർ യാത്രികനെ കാറിൽ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു. അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം.
നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ 48 വയസുള്ള ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്.
ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു.
പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
