ആശ്വസിക്കാൻ വകയില്ല; കുതിപ്പ് തുടർന്ന് സ്വർണ വില

AUGUST 21, 2026, 12:01 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിപണിയിലും വൻ വർധനവിന് കാരണമായത്. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ ഉയർത്തിയത്.

30 വർഷം വരെ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചിരുന്നു.തുടർന്ന് യുഎസ് ട്രഷറി വകുപ്പ് ബോണ്ട് വിപണിയിൽ ഇടപെട്ടത് ഡോളർ ദുർബലമാകാൻ കാരണമായി. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയും പിന്നാലെ വില ഉയരുകയായിരുന്നു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam