തൃശൂർ: പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു.തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
വ്യാഴാഴ്ച രാത്രി കടയിലെ ജോലികൾ പൂർത്തിയാക്കി പുലർച്ചെ ഒന്നേമുക്കാലോടെ ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.പിൻവാതിൽ തകർത്ത നിലയിൽ കണ്ട് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നതായി വ്യക്തമായത്.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തേക്ക് കടന്നത്. വീടിന്റെ പിൻവശത്ത് വിശാലമായ വയലും അതിനപ്പുറം റെയിൽവേ പാളവുമാണുള്ളത്. 47 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. എന്നാൽ, വീടിന്റെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പൊലീസ് സംഘം സ്ഥലത്തെത്തി വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
