ലുസെയ്ൻ: സീസണിലെ മികച്ച ദൂരം കണ്ടെത്തിയെങ്കിലും ലുസെയ്ൻ ഡയമണ്ട് ലീഗിലും ജാലവിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസം നിരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. 88.05 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്. മിന്നും ഫോമിലുള്ള ശ്രീലങ്കയുടെ റുമേഷ് പതിരംഗയാണ് ലുസെയ്‌നിലും നീരജിനെ മറികടന്ന് ഒന്നമതെത്തിയത്. 88.14 മീറ്റർ എറിഞ്ഞാണ് റുമേഷ് ഒന്നാമതെത്തിയത്.
നീരജിനേക്കാൾ 9 സെന്റീമീറ്റർ മാത്രം കൂടുതൽ. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (86.69 മീറ്റർ) മൂന്നാമതെത്തി. സീസണിൽ മൂന്നാം തവണയാണ് റുമേഷ് നീരജിനെ പിന്തള്ളി ഒന്നാമനാകുന്നത്.
നേരത്തേ ദോഹ ഡയമണ്ട് ലീഗിലും (നാലാം സ്ഥാനം), ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലും (വെള്ളി) നീരജിനെ റുമേഷ് പിന്നിലാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
