മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം; ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസിലുണ്ടെന്ന് മന്ത്രി കെ മുരളീധരൻ

AUGUST 23, 2026, 3:44 AM

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍ രംഗത്ത്.പ്രതികള്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്ത പൊലീസുകാരുണ്ടെന്നും, കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാന്മാരാണ് ആഘോഷത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസിലുണ്ട്. വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. ആ പൊലീസ് ഉദ്യോഗസ്ഥന് മ്യൂസിയം സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന ജോലിയായിരുന്നു.ആ വിദ്വാന്‍ പറഞ്ഞിട്ടാണ് പഴയ കൗണ്‍സിലര്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തതെന്നും, വിഷയം ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam