ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷയുടെ തീയതി പ്രസിദ്ധീകരിച്ചു

AUGUST 22, 2026, 9:09 AM

തിരുവനന്തപുരം;  ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ  12   മുതൽ 17 വരെയുള്ള    ആറ് ദിവസങ്ങളിൽ   നടത്തുമെന്ന് ഹയർ സെക്കന്ററി  പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ  അറിയിച്ചു. 

ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.

നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ  നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള  പ്രയാസങ്ങൾക്ക് കാരണമായിരുന്നു. 

vachakam
vachakam
vachakam

ഇതിനെ തുടർന്ന്  ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ  പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്  നിരവധി  നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ  പരി​ഗണിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു.  

തുടർന്നാണ് ഇംപ്രൂവ്മെന്റ്   പരീക്ഷ  ഒക്ടോബറിൽ നടത്താൻ  കഴിഞ്ഞ ദിവസം   സർക്കാർ ഉത്തരവ് ഇറക്കിയത്.   ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam