തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

AUGUST 22, 2026, 9:53 PM

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് (60) മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു.

രാവിലെ ഗംഗൈകൊണ്ടനിൽ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam