തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷന് മുന്നിൽ.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതികൾ സ്റ്റേഷനിൽ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ പൊലീസുകാർ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച് റീൽസ് ചിത്രീകരിക്കുകയായിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവർ ആടിയത്.
ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. ഇ ഡി ആക്രമണ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഇന്ന് ഒപ്പ് ഇടേണ്ട ദിവസമായിരുന്നു. ഊഞ്ഞാലിൽ ഇവർ ആടിയതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവാദമായതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെടുന്നത്. യാദൃശ്ചികമായാണ് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചതെന്നാണ് ഐ പി ബിനുവിൻ്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
